District News
തൊടുപുഴ: നഗരസഭയില്‍ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യംവച്ചുള്ള കരട് പദ്ധതിരേഖ സെമിനാറില്‍ സമര്‍പ്പിച്ചു. നഗരാസൂത്രണം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഖര മാലിന്യ സംസ്കരണം, പാര്‍പ്പിടം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് 2026 -27 വര്‍ഷത്തെ പദ്ധതികള്‍ തയാറാക്കുന്നത്. പദ്ധതിരേഖ സെമിനാറില്‍ ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി സമര്‍പ്പിച്ചു.
വൈസ് ചെയര്മാന് കെ. ദീപക് അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എസ്.എം. ഷരീഫ് , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി.കെ. സുധാകരന് നായര്‍, സുബൈദ സെയ്തുമുഹമ്മദ് ,പി.എ. ഷാഹുല്‍ ഹമീദ്, മേഴ്സി സെബാസ്റ്റ്യന്‍, റംസിയ നിയാസ്, സെക്രട്ടറി ഇന്‍ചാര്‍ജ് എം.പി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
District News
ആലക്കോട് പഞ്ചായത്തിൽ
ആലക്കോട്: ആലക്കോട് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ ആലക്കോട് വ്യാപാര ഭവനിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമോൾ വിജു പദ്ധതി വിശദീകരണം നടത്തി.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ ജോൺസൺ ചിറവയൽ, വൽസമ്മ വാണിശേരി, ബ്ലോക്ക് പഞ്ചായത്തംഗം പി. പ്രേമലത, ആസൂത്രണ സമിതി വൈസ് ചെയർമാൻ ബാബുപള്ളിപ്പുറം, പഞ്ചായത്തംഗങ്ങളായ ഐസക് മുണ്ടിയാങ്കൽ, പി.വി. ബാബുരാജ്, സി.ജി. ഗോപൻ, പ്രിയ ഷാജി, ലിജി മാത്യു, പി.എം. റംഷീന, കെ.വി. കുഞ്ഞമ്പു, സോളി ജിമ്മി, സതി സജി, സുനോജ് പാറേക്കാട്ടിൽ, യു.എം. ബുഷ്റ, വർക്കി മൂഴിയാങ്കൽ, പി.കെ. ബാലൻ, മാർട്ടിൻ തോണിപ്പാറ, ലൂസി സാബു, അസി. സെക്രട്ടറി പി.ബി. ബിനോയി എന്നിവർ പ്രസംഗിച്ചു.
പെരിങ്ങോം-വയക്കര പഞ്ചായത്തിൽ
ചെറുപുഴ: പെരിങ്ങോം-വയക്കര പഞ്ചായത്ത് വികസന സെമിനാർ ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ലളിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സി.കെ. പങ്കജാക്ഷൻ പദ്ധതി വിശകലനം നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പ്രജിത കരട് പദ്ധതി അവതരിപ്പിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. കമലാക്ഷൻ, ജില്ലാ പഞ്ചായത്തംഗം എ.വി. ലേജു, ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമ ബീവി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. ശശി, അസിസ്റ്റന്റ് സെക്രട്ടറി പി.പി. അലീമ എന്നിവർ പ്രസംഗിച്ചു.
നടുവിൽ പഞ്ചായത്തിൽ
നടുവിൽ: നടുവിൽ പഞ്ചായത്ത് വികസന സെമിനാർ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മോളി സജിയുടെ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു ഓരത്തേൽ, കെ.വി. ഹരിദാസ് എന്നിവർ പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.എ. റഹീം, മിനി ജോയ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.സി. രഞ്ജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോമോൾ ജിൽസാദ്, പി.പി. മുസ്തഫ, ടോമി കുമ്പിടിയാമാക്കൽ, ഷാജി പാണക്കുഴി, വി.പി. മുഹമ്മദ് കുഞ്ഞി, കെ.വി. ശ്രീകുമാർ, ബിനു തെക്കേൽ, ഏബ്രഹാം ഈറ്റക്കൽ, എ.വി. മണികണ്ഠൻ, ഷിബു തെക്കേകൊട്ടാരം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ, സെക്രട്ടറി ഇൻ ചാർജ് കെ.എസ്. അൻവർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
ചെങ്ങളായി പഞ്ചായത്തിൽ
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിനായി സംഘടിപ്പിച്ച വികസന സെമിനാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ഐപിപിഎൽ കില പ്രിൻസിപ്പൽ ഡോ. എ. അശോകൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.യു. താഹിറ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.കെ. രവി വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.
പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എം.പി. ആദംകുട്ടി, വി.പി. മോഹനൻ, കെ.കെ. രത്നകുമാരി, കെ. മിനേഷ് എന്നിവർ ചേർന്ന് 2026-27 വർഷത്തെ പദ്ധതിരേഖ പ്രകാശനം ചെയ്തു. മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാനതല അവാർഡ് നേടിയ ഡോ. പി.വി. പ്രജിനയെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. ബിന്ദു പദ്ധതി രേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. റുഖിയ, എ.വി. ഭവാനി, പി.വി. രാജൻ, കെ.സി. അമ്മുക്കുട്ടി, പി. പ്രകാശൻ, കെ. ദിവാകരൻ, കെ.പി. ഹാരിസ്, ഇ. ഗോവിന്ദൻ, എൻ.പി. കമാലുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെ 2026 -27 സാമ്പത്തികവര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസനസെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ഉദ്ഘാടനവും വികസനരേഖയുടെ പ്രകാശനവും പി.പി. സുമോദ് എംഎല്‍എ നിര്‍വഹിച്ചു. പരിപാടിയില്‍ പുതുക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. ഷാഹിദ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രത്നകുമാരി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ആമിന അസീസ്, അജിത ബിനീഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.പി. കൃഷ്ണന്, ഭാഗ്യലക്ഷ്മി, പി.സി. അബ്ദുള്ള, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം. കൃഷ്ണദാസ്, മെംബര്‍മാരായ ഡി. നിതീഷ്, ലിജിന സല്‍പ്രകാശ്, അമ്പിളി, പി.എം. ഹാരിഷ്, എസ്. വിദ്യ, ഉമ്മു സല്‍മ, എ. അശ്വതി, ടി.വി. രാഹുല്‍രാജ്, സെക്രട്ടറി ജെ. ഷാജി, ആസൂത്രണ സമിതി അംഗങ്ങള്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്മാര്, പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
District News
കൽപ്പറ്റ: ഗോത്ര മേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക്, ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം എന്നിവയിൽ കൃത്യതയോടെ കാര്യക്ഷമമായ ഇടപെടൽ നടത്താൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് ടി. സിദ്ദിഖ് എംഎൽഎ.
കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി നിർവഹിക്കണമെന്നും എംഎൽഎ പറഞ്ഞു.
ജില്ലയുടെ വികസനം സാധ്യമാക്കുന്നതിന് 71.81 കോടിയുടെ പദ്ധതികളാണ് ജില്ലാപഞ്ചാത്ത് മുന്നോട്ടുവച്ചത്. തുടർച്ചയായി പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യംവഹിക്കുന്ന ജില്ലയെന്ന നിലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ത്രിതല പഞ്ചായത്തുകൾ കൃത്യമായ ഇടപെടൽ നടത്തണം.
കാർഷിക മേഖലയിൽ ഭൂവിസ്തൃതി കുറഞ്ഞ ജില്ലയിൽ നഞ്ച കൃഷി ചെയ്യുന്ന നെൽപാടങ്ങളിൽ പുഞ്ച കൃഷി ചെയ്യാൻ ജലസേചന സൗകര്യമൊരുക്കി കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പറഞ്ഞു.
2026-2027 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി കാർഷിക മേഖലയിൽ ഡ്രയർ, ഡ്രോണ്‍ പദ്ധതികൾ നടപ്പാക്കും. പ്രതികൂല കാലാവസ്ഥയിലും കാർഷിക ഉത്പന്നങ്ങൾ സംസ്കരിക്കുന്നതിന് ജില്ലയിൽ ഡ്രയർ യൂണിറ്റ് സ്ഥാപിക്കും. മാറിമാറി വരുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് യഥാസമയം വിളകൾ ഉണക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ഡ്രയർ യൂണിറ്റ് സ്ഥാപിക്കുന്നത്.
വനിതകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ നടപ്പിലാക്കും. വയോജനങ്ങൾക്കായി ബ്ലോക്ക് തലത്തിൽ ദ്വിദിന ക്യാന്പ് നടത്തും. ഉത്പാദനം, പശ്ചാത്തല വികസനം, പട്ടികജാതി-വർഗ-മേഖലയിലെ പ്രവർത്തനങ്ങൾ, റോഡ്, വനിതാ ക്ഷേമം, വയോജനങ്ങൾക്കുള്ള പദ്ധതി, ശിശുക്ഷേമം, ഭിന്നശേഷി, പാലിയേറ്റീവ് തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ജില്ലാ പഞ്ചായത്ത് തുക വകയിരുത്തിയത്.
ആസൂത്രണ ഭവനിൽ നടന്ന വികസന സെമിനാറിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കരട് രൂപം ജില്ലാ പ്ലാനിംഗ് ഓഫീസർ എം. പ്രസാദൻ മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന് കൈമാറി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. ഹംസ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സൽമ മോയി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജിനി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഗിരിജ കൃഷ്ണൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ജി. സുകുമാരൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
District News
മലപ്പുറം: അടുത്ത സാന്പത്തികവർഷം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കാൻ ഉദേശിക്കുന്ന എട്ട് കോടി 25 ലക്ഷം രൂപയുടെ വാർഷികപദ്ധതികൾക്ക് വികസന സെമിനാർ അംഗീകാരം നൽകി. ബ്ലോക്ക് പഞ്ചായത്തിന്റെ ആസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പുകൾ, ഗ്രാമസഭ എന്നിവയിലെയെല്ലാം ചർച്ച ചെയ്ത് നിർദേശിച്ച പദ്ധതികൾക്കാണ് അന്തിമ അംഗീകാരം നൽകിയത്.
ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷത വഹിച്ചു.
വാർഷിക പദ്ധതി രേഖയുടെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എ. സലാം നിർവഹിച്ചു. സെമിനാറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജലീൽ മുണ്ടോടൻ (മൊറയൂർ), എ.കെ. മെഹനാസ് (ഒതുക്കുങ്ങൽ), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടന്പോട്ട്, സ്ഥിരംസമിതി അധ്യക്ഷരായ കെ. മൻസൂർ കുഞ്ഞിപ്പു, കെ. സീനത്ത് അബൂബക്കർ, കെ.പി. നുസ്രത്ത് റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അബ്ദുറഹിമാൻ കാരാട്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് പട്ടാളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ വിഷയാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ചർച്ചകൾക്ക് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ. കുഞ്ഞീതു, എം.കെ. അബ്ദുൾ നാസർ, അസൻകുട്ടി, പുല്ലാണി മണി, എം.സി. മുജീബ്, വി.കെ. ലത, സുഹറ മുംതാസ്, ബുഷ്റ സഫർ, അനീസ സൈനുൽ ആബിദ്, പി.ടി. റിൻഷ റിയാസലി എന്നിവരും ആസൂത്രണ സമിതിയംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി